നവവധു പുഴയിൽ ചാടി ആത്​മഹത്യക്ക്​ ശ്രമിച്ചു; ഒന്നര കിലോമീറ്റർ ഒഴുകിയ ശേഷം രക്ഷപ്പെടുത്തി

ചെങ്ങന്നൂർ (ആലപ്പുഴ): യുവതി സ്വന്തം വീട്ടിൽ നിന്നിറങ്ങി പമ്പാ നദിയിൽ ചാടി ആത്മഹത്യക്ക്​ ശ്രമിച്ചു. മാലക്കര സ്വദേശിനിയായ 26കാരിയാണ് ഞായറാഴ്ച പുലർച്ച ആറിന്​ ആറാട്ടുപുഴ പാലത്തിൽനിന്ന് ചാടിയത്. ഒന്നര കിലോമീറ്റർ അകലെ ഇടനാട് പാലത്തിന്​ സമീപമുള്ള പുറത്തോത്ത് കടവിൽ യുവതി മുങ്ങിത്താഴുന്നത് കണ്ട് സമീപ വാസികൾ നിലവിളിച്ചു.

ഇതുകേട്ട് ഓടിയെത്തിയ ഇടനാട് പുറത്തോത്ത് വീട്ടിൽ രാജഗോപാലൻ, മക്കളായ അജിത് രാജ്, അരുൺ രാജ് എന്നിവർ ചേർന്ന്​ യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര കിലോമീറ്ററോളം പടിഞ്ഞാറോട്ട്​ ഒഴുകിയെങ്കിലും കാര്യമായ പരിക്കൊന്നും ഉണ്ടായിരുന്നില്ല.

വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർപേഴ്സനുമായ അർച്ചന കെ. ഗോപി വിവരം അറിയിച്ചതനുസരിച്ച് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പൊലീസ്​ മേൽനടപടി സ്വീകരിച്ചു.

മൂന്നു മാസം മുമ്പാണ്​ ഇവർ​ വിവാഹിതയായത്​. മാലക്കരയിലെ സ്വന്തം വീട്ടിലായിരുന്ന യുവതി അവിടെനിന്ന് ആറാട്ടുപുഴയിൽ എത്തിയാണ് നദിയിൽ ചാടിയത്. ചോദ്യം ചെയ്ത ശേഷം വീട്ടുകാരോടൊപ്പം യുവതിയെ വിട്ടയച്ചു.

Tags:    
News Summary - The bride jumped into the river and tried to commit suicide; He was rescued after a mile and a half of flooding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.