നെടുമ്പാശ്ശേരിക്കടുത്ത് യുവതിയുടെയും ആലുവക്കടുത്ത് വയോധികന്‍റെയും മൃതദേഹം റെയിൽ പാളത്തിൽ

നെടുമ്പാശ്ശേരി: എറണാകുളം നെടുമ്പാശ്ശേരിക്കടുത്ത് നെടുവന്നൂരിൽ റെയിൽ പാളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. 30 വയസ് തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിനിൽ നിന്നും വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ആലുവക്കടുത്ത് തായിക്കാട്ടുകര മാന്ത്രയ്ക്കൽ റെയിൽവേ പാളത്തിൽ 53 വയസ് തോന്നിക്കുന്ന വയോധികന്‍റെ മൃതദേഹവും കണ്ടെത്തി. ട്രെയിനിടിച്ച നിലയിലായിരുന്നു മൃതദേഹം. ഇയാളുടെ പോക്കറ്റിൽ നിന്നും ലഭിച്ച ലൈസൻസ് കാർഡിൽ മണ്ണംതുരുത്ത് സ്വദേശി സാബു എന്നാണ് മേൽവിലാസമുള്ളത്.

രണ്ട് മരണത്തിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - The bodies of a young woman and an elderly man were found on the railway tracks in ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.