സു​രേ​ഷ്

ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു

ഫറോക്ക്: ഓട്ടോ ഓടിച്ചെത്തിയ മഞ്ചേരി സ്വദേശി ഫറോക്ക് പുതിയ പാലത്തിൽ നിന്നും ചാലിയാർ പുഴയിൽ ചാടി മരിച്ചു. മലപ്പുറം മഞ്ചേരി ആറ്റുപറമ്പിൽ വീട്ടിൽ സുരേഷ് (46) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച ഓട്ടോ ഫറോക്ക് പുതിയ പാലത്തിനു സമീപത്ത് നിർത്തിയിട്ട നിലയിലാണ്.

വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പുഴയിൽ ചാടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂനിറ്റിലെ സ്‌റ്റേഷൻ മാസ്റ്റർ റോബിൻ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രണ്ടരയോടെയാണ് മൃതദേഹം ലഭിച്ചത്.

ഇയാൾ മഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സുമിത. മക്കൾ: സുമേഷ്, സൂര്യ, സുരഭി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - The auto driver died after jumping on the Chaliyar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.