കളമശ്ശേരി: എട്ടുപേരുടെ മരണത്തിനിടയാക്കിയ സ്ഫോടനം നടന്ന കളമശ്ശേരി സംറ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിൽ രണ്ടുമാസത്തിനുശേഷം നിയമതടസ്സം നീക്കി വിവാഹവിരുന്ന് നടന്നു.
മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന കലൂർ സ്വദേശി ഇമാം സാലിഹിന്‍റെയും ഷെഫിയുടെയും മകൻ ഫാഥിൽ സാലിഹും കപ്പലണ്ടിമുക്ക് വലിയവീട്ടിൽ മുഹമ്മദ് സാദിഖിന്‍റെയും ഷാമിലയുടെയും മകൾ നിഹാൽ സാദിഖിന്‍റെയും വിവാഹമാണ് നടന്നത്.
എട്ടുമാസം മുമ്പാണ് ഓഡിറ്റോറിയം ഇവർ ബുക്ക് ചെയ്തത്. സ്ഫോടനം നടന്നതോടെ ആശങ്കയിലായിരുന്നു കുടുംബം. സംഭവത്തെതുടർന്ന് ഓഡിറ്റോറിയം തുറന്ന് പ്രവർത്തിക്കാൻ വൈകുന്നതോടെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉടമ ഹൈകോടതിയിൽ ഹരജി നൽകിയപ്പോൾ ഇമാം സാലിഹും കക്ഷിചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.