കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ച് തകർന്നപ്പോൾ
Posted On
date_range Updated On
date_range കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു
കുറ്റിപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിന്‍റെ കമാന ബീമുകൾ മണ്ണുമാന്തിയന്ത്രം ഇടിച്ചു തകർന്നു. വെള്ളിയാഴ്ച രാവിലെ 11.30നാണ് സംഭവം. ആറുവരിപ്പാത നിർമാണ കമ്പനിയുടെ മണ്ണുമാന്തിയന്ത്രം ലോറിയിൽ കയറ്റി പോകുന്നതിനിടെ ഉയർന്ന ഭാഗം ബീമുകളിൽ തട്ടുകയായിരുന്നു. ഏതുനിമിഷവും തകർന്നുവീഴാവുന്ന അപകടാവസ്ഥയിലാണ് ബീമുകൾ ഇപ്പോൾ നിലനിൽക്കുന്നത്.
പാലത്തിലൂടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. പാലത്തിന്‍റെ ബീമുകൾ തകർന്ന സംഭവത്തിൽ കുറ്റിപ്പുറം പൊലീസ് ദേശീയപാത അധികൃതരുമായി ബന്ധപ്പെട്ടു. അടുത്ത ദിവസംതന്നെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കോൺട്രാക്ടറെ ചുമതലപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.