സ്കൂളുകൾ തുറക്കുന്നതിന് മുൻപ് അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം: സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ അധ്യാപക നിയമനം നടത്തുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നത് നീണ്ടു പോകുന്ന സാഹചര്യത്തിലാണിത്. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സർവീസ് കമ്മീഷനും സ്വീകരിക്കണമെന്നും പി.സി വിഷ്ണുനാഥിന്‍റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി.

കഴിഞ്ഞ വര്‍ഷം നിയമന ശിപാര്‍ശ കിട്ടിയവര്‍ക്കും ഇതുവരെ നിയമനം ലഭിക്കാത്തതില്‍ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - The appointment of teachers will be examined before the schools reopen - CM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.