തിരുവനന്തപുരം : സംസ്ഥാനത്തെ മുനിസിപ്പാലിറ്റി, കോർപ്പറേഷൻ വാർഡുകളിൽ മൽസരിക്കുന്ന സ്ഥാനാർഥികൾ നാമനിർദേശ പത്രികയോടൊപ്പം കെട്ടിവയ്ക്കേണ്ട തുക വർധിപ്പിച്ച് സർക്കാർ വിജ്ഞാപനമായി. മുനിസിപ്പാലിറ്റിയിൽ 4000 രൂപയും (നിലവിൽ 2000 രൂപ), കോർപ്പറേഷനിൽ 5000 രൂപയും (നിലവിൽ 3000 രൂപ) ആണ് വർധിപ്പിച്ച നിക്ഷേപം. പട്ടികജാതി പട്ടികവർഗക്കാർക്കുള്ള നിക്ഷേപം ഈ തുകയുടെ പകുതിയാണ്. മുനിസിപ്പാലിറ്റി കോർപ്പറേഷനുകളിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് മുതൽ വർധിപ്പിച്ച നിക്ഷേപ ബാധകമായിരിക്കും.
കേരള മുനിസിപ്പാലിറ്റി നിയമത്തിലെ ചട്ടത്തിൽ സമാന ഭേദഗതി വരുത്തിയാണ് സർക്കാർ തുക വർധിപ്പിച്ചത്. പഞ്ചായത്ത് രാജ് നിയമത്തിൽ സമാന ഭേദഗതി വരുത്തി ഗ്രാമപഞ്ചായത്തിന് 2,000 രൂപ. ബ്ലോക്ക് പഞ്ചായത്തിന് 4,000 രൂപ. ജില്ലാ പഞ്ചായത്തിന് 5,000 രൂപ എന്നിങ്ങനെ നിക്ഷേപം വർധിപ്പിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.