ഹ​ജ്ജ് തീ​ർ​ഥാ​ട​ന​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം; കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി​ക്ക്​ കീ​ഴി​ലെ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രും മ​ക്ക​യി​ലെ​ത്തി

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാവാനിരിക്കെ, കേരളത്തിൽനിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ മുഴുവൻ തീർഥാടകരും സൗദി അറേബ്യയിൽ എത്തി. ഏപ്രിൽ 30ന് കൊച്ചിയിൽനിന്ന് ആരംഭിച്ച ഹജ്ജ് വിമാന സർവിസുകൾ, ചൊവ്വാഴ്ച പുലർച്ചെ ആറോടെ അവസാന സംഘവും ജിദ്ദയിലെത്തിയതോടെ വിജയകരമായി പൂർത്തിയായി. ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം ഈ മാസം 22ന് സൗദിയിലെത്തും. കേരളത്തിൽ നിന്ന് ഈ വർഷം ആകെ 13,194 തീർഥാടകരാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി വിശുദ്ധ ഭൂമിയിലെത്തിയത്. കൊച്ചിയിൽനിന്ന് 20ഉം, കണ്ണൂരിൽ നിന്ന് 13ഉം, കോഴിക്കോട്നിന്ന് ഏഴും ഉൾപ്പെടെ ആകെ 40 വിമാനങ്ങളാണ് സർവിസ് നടത്തിയത്.

കേരളത്തിന് പുറമെ ലക്ഷദ്വീപിൽനിന്നുള്ള 107 പേരും, മാഹി, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരും കേരളത്തിലെ ഈ മൂന്ന് എംബാർക്കേഷൻ പോയൻറുകൾ വഴിയാണ് യാത്ര തിരിച്ചത്. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളം വഴി മക്കയിലെത്തിയ തീർഥാടകരെല്ലാം ഉംറ കർമങ്ങൾ പൂർത്തിയാക്കി. ഇവർ മദീന സന്ദർശനം നടത്തുകയും, തുടർന്ന് മദീന വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങുകയും ചെയ്യുന്ന രീതിയിലാണ് യാത്രാ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.

ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ കുറഞ്ഞ ദിവസത്തെ ‘ഷോർട്ട് ഹജ്ജ്’ പാക്കേജ് തിരഞ്ഞെടുത്ത 1049 തീർഥാടകരും മക്കയിത്തെി. മേയ് 17 മുതൽ 19 വരെ കൊച്ചിയിൽനിന്നുള്ള മൂന്ന് വിമാനങ്ങളിലായാണ് ഇവരെത്തിയത്. 20 മുതൽ 25 ദിവസത്തിനകം ഇവർ ഹജ്ജ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങും. സ്വകാര്യ ഗ്രൂപ്പുകൾ വഴി എത്തിയ മലയാളി തീർഥാടകർ നിലവിൽ മദീനയിലാണുള്ളത്. ഇവർ ഹജ്ജിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മക്കയിലേക്ക് തിരിച്ചെത്തും. ഇന്ത്യയിലെ 17 എംബാർക്കേഷൻ പോയിൻറുകൾ വഴി ഇതുവരെ 1,02,300-ഓളം തീർഥാടകരാണ് സൗദിയിലെത്തിയത്. ഇതിൽ പകുതിയോളം പേർ മദീന സന്ദർശനം പൂർത്തിയാക്കി മക്കയിലെത്തിയപ്പോൾ, ബാക്കിയുള്ളവർ ജിദ്ദ വഴി നേരിട്ട് മക്കയിലേക്ക് എത്തുകയായിരുന്നു. ഇവരുടെ മദീന സന്ദർശനം ഹജ്ജ് കർമങ്ങൾക്ക് ശേഷമായിരിക്കും. നിലവിൽ മദീനയിൽ ഇന്ത്യൻ തീർഥാടകരായി മൂന്ന് പേർ മാത്രമാണുള്ളത്. ഇതിൽ രോഗബാധിതരായ രണ്ടുപേരെ വരും ദിവസങ്ങളിൽ പ്രത്യേക സൗകര്യത്തോടെ മക്കയിലെത്തിക്കും.

ഞായറാഴ്ച രാത്രിയോടെ തീർഥാടകർ മിനായിലേക്ക് നീങ്ങാൻ തുടങ്ങും. തിങ്കളാഴ്ചയാണ് ഹജ്ജ് കർമങ്ങൾക്ക് തുടക്കമാവുക. മിനാ പ്രയാണത്തിന് മുന്നോടിയായുള്ള ഓറിയേൻറഷൻ ക്ലാസുകളും മറ്റ് ഒരുക്കവും മക്കയിൽ ഊർജിതമായി പുരോഗമിക്കുകയാണ്.                                                            

ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ

തീ​ർ​ഥ​ാട​ക​യും യാ​ത്ര തി​രി​ച്ചു

സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ

നേ​തൃ​ത്വ​ത്തി​ൽ ഹ​ജ്ജി​ന് പു​റ​പ്പെ​ടാ​ൻ

13കാ​രി ആ​യി​ഷ ഫെ​റി

നെ​ടു​മ്പാ​ശ്ശേ​രി ഹ​ജ്ജ് ക്യാ​മ്പി​ൽ


നെ​ടു​മ്പാ​ശ്ശേ​രി: സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 1.15ന് ​നെ​ടു​മ്പാ​ശ്ശേ​രി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട അ​വ​സാ​ന ഹ​ജ്ജ് വി​മാ​ന​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​ന്നു​ള്ള ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ തീ​ർ​ഥാ​ട​ക ആ​യി​ഷ ഫെ​റി​യും യാ​ത്ര​യാ​യി. ദി​വ​സ​ങ്ങ​ൾ നീ​ണ്ട ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ലാ​ണ് 13കാ​രി​യാ​യ ആ​യി​ഷ​ക്ക് ഹ​ജ്ജ് യാ​ത്ര​ക്ക് അ​വ​സ​ര​മൊ​രു​ങ്ങി​യ​ത്. മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ പൊ​ൻ​മ​ണ്ടം അ​ബ്ദു​ൽ ജ​ലീ​ൽ-​വ​ഹീ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ആ​യി​ഷ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി​ക്കാ​ൻ യാ​ത്ര​യാ​യ​ത്. ആ​ദ്യം ഈ ​കു​ട്ടി​ക്ക് വി​സ അ​നു​വ​ദി​ച്ചെ​ങ്കി​ലും പി​ന്നീ​ട് 15 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ ഇ​ത്ത​വ​ണ ഹ​ജ്ജി​ന് ഉ​ൾ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്ന സൗ​ദി സ​ർ​ക്കാ​റി​ന്റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ​മാ​സം ആ​ദ്യ​ത്തോ​ടെ നി​ബ​ന്ധ​ന ഒ​ഴി​വാ​ക്കി സൗ​ദി ഹ​ജ്ജ് കാ​ര്യ മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി. തു​ട​ർ​ന്നാ​ണ് വി​സ അ​നു​വ​ദി​ച്ച​ത്. 

Tags:    
News Summary - The amount spent on Hajj pilgrimage on Monday All pilgrims under the Kerala Hajj Committee have also reached Mecca

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.