ചവറ: നീണ്ടകര താലൂക്കാശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു. ജോലിക്ക് എത്താതിരുന്നതിന്‍റെ പേരില്‍ സ്ഥിരം ഡ്രൈവറായ കെ.എസ്. ജയ്‌മോനെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്തോഷ് തുപ്പാശ്ശേരി അറിയിച്ചു.
കാവനാട് ബൈപാസിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ കുട്ടിയെ കൊണ്ടു പോകുന്നതിനും, അപകടാവസ്ഥയിലെത്തിയ അജയകുമാറിനെ ആംബുലന്‍സില്‍ കൊണ്ടു പോകുന്നതിനും സേവനം ലഭ്യമാകാതിരുന്നതിനെ തുടര്‍ന്ന് പ്രതിഷേധം ഉണ്ടായിരുന്നു.
ആശുപത്രിയിലെ ഐ.സി.യു ആംബുലന്‍സിന്‍റെ സ്ഥിരം ഡ്രൈവറായ ജയ്‌മോന്‍ കാരണം കാണിക്കാതെ 22 മുതല്‍ 24 വരെ ജോലിക്ക് എത്തിയില്ല.ജോലിയില്‍ ഗുരുതര വീഴ്ച വരുത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നെന്ന് പ്രസിഡന്‍റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.