Posted On
date_range Updated On
date_range ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ബത്തേരി സ്വദേശി മരിച്ചു
ബത്തേരി: നിയന്ത്രണംവിട്ട ആംബുലൻസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. കടൽമാട് കുളമ്പിൽ സത്യദേവൻ എന്ന കുട്ടൻ (54) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ബത്തേരി സർവ്വജന സ്കൂളിന് സമീപം കൃപ മെസ്സിലേക്ക് ആംബുലൻസ് ഇടിച്ച് കയറിയാണ് ഗുരുതരമായി പരിക്കേറ്റത്.
പാർസൽ വാങ്ങാൻ മെസ്സിലെത്തിയ കുട്ടൻ കൈകഴുകാൻ വാഷ് ബേസിനടുത്തേക്ക് പോയതായിരുന്നു. ഈ സമയം രോഗിയെ എടുക്കാൻ പോയ ആംബുലൻസ് നിയന്ത്രണംവിട്ട് പാഞ്ഞു കയറുകയായിരുന്നു. ഉടൻ ബത്തേരി അസംപ്ഷൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ വിംസ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഭാര്യ: രമണി. മക്കൾ: കെ.എസ്. വിഷ്ണു, കെ.എസ്. വിദ്യ, മരുമക്കൾ: ജിതിൻ, ശിൽപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.