Posted On
date_range Updated On
date_range പത്രവിതരണത്തിനിടെ ഏജന്‍റിന്‍റെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
മലപ്പുറം: പത്രവിതരണത്തിന് പോകുന്നതിനിടെ ഏജന്റിന്റെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ‘മാധ്യമം’ മേൽമുറി വലിയാട്ടപ്പടി ഏജന്‍റ് മുഹമ്മദ് ഹനീഫയുടെ സ്കൂട്ടറിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച രാവിലെ ആറിന്
കൊളായി റോഡിൽ മഅദിൻ പോളി ടെക്നികിന് സമീപമാണ് സംഭവം. പത്രവിതരണം നടത്തുന്ന നൗഫലാണ് വണ്ടി ഓടിച്ചിരുന്നത്. ഓടുന്നതിനിടെ ശബ്ദവും പുക ഉയരുന്നത് കണ്ട് നൗഫൽ വണ്ടി നിർത്തി ഇറങ്ങുകയായിരുന്നു. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.