തിരുവനന്തപുരം; ജില്ലയിലെ വിവിധ ജയിലുകളുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനും, തടവുകാരുമായി കൂടിക്കാഴ്ച നടത്താനുമായി ഈ മാസം 28 ന് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസും, ലീഗൽ സർവീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജില്ലയിലെ ജയിലുകൾ സന്ദർശിക്കും.
രാവിലെ 9.15 ന് നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അന്തേവാസികൾക്കായി നാഷണൽ ഹെൽത്ത് മിഷൻ ദേശീയ ഹെപ്പറ്റിറ്റസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന മെഡിക്കൽ ക്യാമ്പ് അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉച്ചക്ക് 12.45 ന് അട്ടക്കുളങ്ങര വനിതാ ജയിലിലേയും 1.15. ന് പൂജപ്പുര വനിതാ ജയിലിലേയും തടവുകാരെ കാണും.
തുടർന്ന് 2.45 ന് പൂജപ്പുര സെൻട്രൽ ജയിലിലെ ജോബ് സ്കിൽ ട്രെയിനിംഗ് പരിപാടിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രിൻസിപ്പൾ ജഡ്ജും ലീഗൽ സർവീസ് സൊസൈറ്റി ജില്ലാ ചെയർമാനുമായ പി.വി ബാലകൃഷ്ണൻ, ജില്ലാ ജഡ്ജും, കേരള ലീഗൽ സർവീസ് സൊസൈറ്റിയുടെ മെമ്പർ സെക്രട്ടറിയുമായ ജോഷി ജോൺ, ജയിൽ ഡി.ജി.പി കെ. പദ്മകുമാർ, അഡീഷണൽ ജില്ലാ ജഡ്ജ് കെ.പി അനിൽകുമാർ, ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ എസ്. ഷംനാദ്, തുടങ്ങിയവരും അദ്ദേഹത്തെ അനുഗമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.