ഷജാസ്
മട്ടാഞ്ചേരി: സംസ്ഥാന വ്യാപകമായി നിരവധി വാഹന തട്ടിപ്പുകൾ നടത്തി ദീർഘനാളായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ, കോമ്പാറ റയാൻ മൻസിലിൽ കെ.പി. ഷജാസ് (37) നെയാണ് ഹാർബർ പൊലീസ് സബ് ഇൻസ്പെക്ടർ സി.ആർ. സിങ്ങിന്റെ നേതൃത്വത്തിൽ എറണാകുളം എ.സി.പിയുടെ സ്ക്വാഡ് തിരുവനന്തപുരം ഷാഡോ ടീമിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
ഇയാളെ പിടികൂടുന്നതിനായി എറണാകുളം അസി. കമീഷണർ പി. രാജ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിക്കെതിരെ കടത്തുരത്തി, മാരാരിക്കുളം, തൃശൂർ ഈസ്റ്റ്, കോതമംഗലം, പാവറട്ടി, കൊടുങ്ങല്ലൂർ, മതിലകം, മണ്ണുത്തി തുടങ്ങിയ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.