തിരൂരങ്ങാടി: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ബംഗളൂരുവില്‍വെച്ച് പിടികൂടി. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയായ സഗീഷാണ് (33) പിടിയിലായത്.
ഒരുവര്‍ഷം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. പിന്നീട് നാട് വിട്ടുപോയ പ്രതിയെക്കുറിച്ച് തെളിവുകളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 150ഓളം മൊബൈല്‍ഫോണ്‍ നമ്പറുകള്‍ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കർണാടകയില്‍ ഒളിവില്‍ തമാസിക്കുകയാണെന്ന വിവരം ലഭിച്ചത്. തിരൂരങ്ങാടി സബ് ഇന്‍സ്പെക്ടറായ മുഹമ്മദ് റഫീഖിന്‍റെ നേതൃത്വത്തില്‍ കർണാടകയില്‍ രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ബംഗളൂരുവിരില്‍നിന്ന് ഇയാളെ പിടികൂടിയത്.
അഡീഷനല്‍ സബ് ഇന്‍സ്പെക്ടര്‍ ജയപ്രകാശ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സുബൈര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ അമര്‍നാഥ്, ലക്ഷ്മണന്‍, ജോഷി എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.