പി.​എം. സ​ജി​മോ​ൻ, അ​മീ​ൻ മു​ഹ​മ്മ​ദ്, സു​ധീ​ർ, അ​ൽ അ​മീ​ൻ, ഫൈ​സ​ൽ

ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

തൃക്കൊടിത്താനം: ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയായി തൃക്കൊടിത്താനത്ത് ഓട്ടോ ഡ്രൈവറെ ആക്രമിച്ച കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിൽ. കൂനന്താനം നെടുംകുന്നത്ത് പുതുപ്പറമ്പ് വീട്ടിൽ പി.എം. സജിമോൻ (45), ചങ്ങനാശ്ശേരി മറ്റം ലാക്കുളം അമീൻ മുഹമ്മദ് (22), കൂനന്താനം വെരൂർ തൈക്കൂട്ടത്തിൽ സുധീർ (30), കൂനന്താനം ചീരംച്ചിറ തൈക്കൂട്ടത്തിൽ അൽ അമീൻ (31), മാടപ്പള്ളി പെരുമ്പനച്ചി ചുങ്കത്തിൽ വീട്ടിൽ ഫൈസൽ (31) എന്നിവരെയാണ് തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.

കുരിശുംമൂട് ഓട്ടോ സ്റ്റാൻഡിലെ ലിബിൻ മാത്യുവിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. ലിബിൻ മാത്യുവും പ്രതികളുടെ ബന്ധുവും തമ്മിൽ ഓണാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു. ഇതി‍െൻറ വൈരാഗ്യത്തിൽ പ്രതികൾ കഴിഞ്ഞദിവസം ഓട്ടോ സ്റ്റാൻഡിലെത്തി ലിബിൻ മാത്യുവിനെ ഓട്ടം വിളിച്ചുകൊണ്ടുപോവുകയും വെങ്കോട്ട ഭാഗത്ത് വെച്ച് ആക്രമിക്കുകയുമായിരുന്നു.

അൽഅമീനാണ് ഓട്ടോ വിളിച്ചതെന്നും മറ്റുള്ളവർ ബൈക്കിലും സ്കൂട്ടറിലുമായി എത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഒ ഇ. അജീബ്, എ.എസ്.ഐ സഞ്ചോ, സി.പി.ഒമാരായ സത്താർ, സെൽവരാജ്, അനീഷ് ജോൺ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - The accused were arrested in the case of attacking the auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.