ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ആശുപത്രിയിൽ തുടരുന്നു
കൊച്ചി: ഓടുന്ന ട്രെയിനിൽ യുവതിയെ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്ത കേസിലെ പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടൻ ആശുപത്രിയിൽ തുടരുന്നു. ബുധനാഴ്ച ഓൺലൈനായി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. അപസ്മാര ബാധിതനായി ചികിത്സയിൽ കഴിയുന്ന ഇയാൾ നിരീക്ഷണത്തിലായതിനാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് വിട്ടയച്ചിട്ടില്ല. ഇതോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരാൻ അനുവാദം നൽകിയിരുന്നു. ഡിസ്ചാർജ് ആകുന്നതോടെ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ നൽകുമെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി.
ചൊവ്വാഴ്ച പത്തനംതിട്ട ചിറ്റാര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ചിറ്റാറിലെ ബന്ധുവിെൻറ വീട്ടില്‍ ഒളിവില്‍ കഴിയാൻ എത്തിയപ്പോള്‍ അവര്‍ ബാബുക്കുട്ടനെ പുറത്താക്കി. പ്രതി ചിറ്റാറിലെത്തിയ വിവരം ഇവര്‍ അറിയിച്ചതോടെ പൊലീെസത്തി പിടികൂടുകയായിരുന്നു. െപാലീസ് പിടിയിലായതിനുശേഷം അപസ്മാരം വന്നതോടെ പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏപ്രിൽ 28നാണ് യുവതി ആക്രമണത്തിന് ഇരയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.