Posted On
date_range Updated On
date_range തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ നിന്ന് പ്രതി ചാടിപ്പോയി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ.സി.യുവിൽ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതിയാണ് ഇന്ന് പുലർച്ചെ ഐ.സി.യുവിൽ നിന്നും രക്ഷപ്പെട്ടത്. ഇ.ഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയായ കൊട്ടിയം സ്വദേശിയായ രാജീവ് ഫെർണാണ്ടസാണ് രക്ഷപ്പെട്ടത്.
പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ വൈകുന്നേരത്തോടെ മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്.
ഇയാൾക്കെതിരെ രണ്ട് സ്റ്റേഷനുകളിലായി കേസുണ്ട്. നെഞ്ച് വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനെ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ജനൽ വഴിയാണ് രക്ഷപ്പെട്ടത്. പ്രതിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.