കാസർകോട്: അഞ്ച് കൊല്ലം മുമ്പ് ബി.ജെ.പി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ജനങ്ങള്‍ ക്ലോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്ന് പറയുമോയെന്ന ചോദ്യത്തിന് മുട്ടുവിറക്കുന്ന നേതൃത്വമാണ് പ്രതിപക്ഷത്തുള്ളത്. കേരളത്തിലെ വികസന നേട്ടങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മടിക്കുന്ന പ്രതിപക്ഷവും ചില മാധ്യമങ്ങളും അപവാദ പ്രചരണമാണ് നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
'ബി.ജെ.പി 5 കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ഞങ്ങള്‍ ക്ലോസ് ചെയ്യും. ബി.ജെ.പിയുടെ വോട്ട് വിഹിതം താഴോട്ട് പോകും,' മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ വികസനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ഏജന്‍സികളുടെ കര്‍സേവക്ക് വെള്ളവും വെളിച്ചവും നല്‍കുന്നത് പ്രതിപക്ഷമാണ്. എൽ.ഡി.ഫിന് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നത്. കുഞ്ഞുങ്ങള്‍ മുതല്‍ സീനിയര്‍ സിറ്റിസന്‍ വരെ അനുകൂലിക്കുന്നു. പ്രകൃതിദുരന്തങ്ങളും കോവിഡും പിടിമുറുക്കിയപ്പോഴും ലോക മാതൃകയായി തന്നെ മുന്നോട്ടുപോകാന്‍ കേരളത്തിനായി.
ജനങ്ങളുടെ ദുരിതം പരിഹരിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതാണ്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ടയാണ് നടപ്പാക്കുന്നത്. ഇത് ആര്‍.എസ്.എസിന്റെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.