താമരശ്ശേരി: കളിക്കുന്നതിനിടയില്‍ കഴുത്തില്‍ ഷാള്കുരുങ്ങി 13കാരനായ വിദ്യാര്‍ഥി മര ിച്ചു. വിവരമറിഞ്ഞ് വല്യുപ്പ ഹൃദയാഘാതം മൂലം മരിച്ചു. കന്നൂട്ടിപാറ ചക്കച്ചാട്ടില്‍ അ ബ്ദുല്‍ ജലീലിെൻറ മകനും കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയുമായ മുഹമ്മദ് ബാസിം (13) ആണ് കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചത്.
വിവരമറിഞ്ഞ ബാസിമിെൻറ പിതാവിെൻറ പിതാവ് അലവി ഹാജി (68) ഹൃദയസ്ഥംഭനത്തെ തുടര്‍ന്ന് മരിച്ചു. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ബാസിമിനെ ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇതറിഞ്ഞ ഉടനെയാണ് ഹൃദ്രോഗിയായ അലവി ഹാജി കുഴഞ്ഞുവീണത്. അലവി ഹാജിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഫീസയാണ് അലവി ഹാജിയുടെ ഭാര്യ. മറ്റു മക്കള്‍: ഇഖ്ബാല്‍, സല്‍മത്ത്, ഹാജറ, ഹഫ്സത്ത്. മരുമക്കള്‍: അലിയാര് (പൂനൂര്), റിയാസ് (എരഞ്ഞിക്കല്‍), മുജീബ് (ആവിലോറ). ബാസിമിെൻറ മാതാവ്: നൗഷിദ. സഹോദരങ്ങള്‍: ഫാത്തിമ നസ്റിന്, മുഹമ്മദ് റാസിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.