കോഴിക്കോട്: റിപ്പബ്ലിക് ദിന റാലിയില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് ചിഹ്നമായ താമര പതിച്ച പ്ലക്കാര്‍ഡുകള്‍ കുട്ടികളെക്കൊണ്ട് പിടിപ്പിച്ച സംഭവത്തിൽ താമരശ്ശേരിക്കടുത്ത തേറ്റാമ്പുറം അംഗൻവാടിയിലെ ടീച്ചറെയും ഹെൽപറെയും സാമൂഹിക ക്ഷേമവകുപ്പ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അംഗൻവാടി താല്‍ക്കാലികമായി അടച്ചിടാനും തീരുമാനിച്ചു.
കൊടുവള്ളി ബ്ലോക്ക് ശിശു-വികസന പദ്ധതി ഓഫിസര്‍ (സി.ഡി.പി.ഒ) താമരശ്ശേരി ഗ്രാമപഞ്ചായത്തിന് അയച്ച കത്തിലാണ് ടീച്ചര്‍ കിടവൂര്‍ സ്വദേശി ജയലളിതയെയും ഹെൽപര്‍ കൈരളിയെയും സസ്‌പെൻഡ് ചെയ്തതായി അറിയിച്ചത്. ബന്ധുവിെൻറ മരണത്തെ തുടര്‍ന്ന് ജയലളിത 26ന് ദേശീയപതാക ഉയര്‍ത്തിയശേഷം ഇവിടെനിന്ന് പോയിരുന്നു. പിന്നീട് രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ റാലിയാണ് വിവാദത്തിനിടയാക്കിയത്.
താമര ചിഹ്നം പ്രചരിപ്പിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഉപയോഗപ്പെടുത്തുകയും പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ഇതിെൻറ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് സംഭവം വിവാദമായത്. ഇത് ചോദ്യം ചെയ്ത് സി.പി.എം പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിരോധിക്കാൻ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. സി.ഡി.പി.ഒ സുബൈദയുടെ നേതൃത്വത്തില്‍ അംഗൻവാടിയിലെത്തി തെളിവെടുപ്പ് നടത്തി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.