താമരശ്ശേരി ആശുപത്രിയിലെ ഏഴ് ജീവനക്കാരുടെ കോവിഡ് ഫലം നെഗറ്റീവ്

കോഴിക്കോട്​: താമരശ്ശേരി സ്വകാര്യ ആശുപത്രിയിലെ കർണാടക സ്വദേശിനിയായ ഡോക്​ടർക്ക്​ കോവിഡ്​ ബാധിച്ച പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ ഫലം നെഗറ്റീവ്. ഡോക്​ടറുടെ ഡ്രൈവറുടേതുൾപ്പെടെ ഏഴു പേരുടെ സാമ്പിളാണ് പരിശോധിച്ചത്. ഇതോടെ ഡോക്ടർക്ക് കോവിഡ് ബാധിച്ചത് കർണാടകയിൽ എത്തിയ ശേഷമാണെന്ന സംശയം ബലപ്പെടുന്നു.

 

കർണാടക സ്വദേശികളായ ഡോക്​ടർ ദമ്പതികൾ താമരശ്ശേരിയിലെ സ്വകാര്യ ആശുപ​ത്രിയിൽ ജോലി ചെയ്​തുവരികയായിരുന്നു. ഇതിൽ ഗൈനക്കോളജി വിഭാഗത്തിലെ വനിത ഡോക്​ടർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്. ഈ മാസം അഞ്ചിനാണ്​ ഇവർ കർണാടകയിലേക്ക്​ തിരികെ പോയത്​. കർണാടകയിലേക്ക്​ തിരികെ പോയി 13ാം ദിവസം രോഗം സ്ഥിരീകരിക്കുകയായിരുന്നു.

ഇതേതുടർന്ന്​ ആശുപത്രിയിലെ ആറ്​ ജീവനക്കാരെയും ഡോക്​ടറുടെ അടുത്ത്​ പരിശോധനക്കെത്തിയ നാല്​ ഗർഭിണികളെയും ഉൾപ്പെടെ പത്ത്​ പേരെ ക്വാറൻറീനിലാക്കിയിരുന്നു​​. 

Tags:    
News Summary - thamarassery hospital covid test negative-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.