തലയോലപറമ്പ്​ മാത്യു കൊലക്കേസ്: കൂടുതൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി

തലയോലപറമ്പ്​: തലയോലപറമ്പ്​ മാത്യു കൊലക്കേസിൽ ​പൊലീസ്​ നടത്തിയ പരിശോധനയിൽ കൂടുതൽ അസ്ഥിക്കഷണങ്ങൾ കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് വെളിപ്പെടുത്തിയ വാണിജ്യ സമുച്ചയത്തിന്​ സമീപത്തെ പുരയിടത്തിൽ നിന്നാണ്​ കാലിന്‍റേതെന്ന് സംശയിക്കുന്ന അസ്ഥിക്കഷണങ്ങൾ കണ്ടെത്തിയത്. അസ്ഥിക്കഷണം കൊല്ലപ്പെട്ട മാത്യുവിന്‍റേതാണെന്ന് സ്ഥിരീകരിക്കാന്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം ചെട്ടിയാംവീട്ടില്‍ അനീഷുമായാണ്​ (38) പൊലീസ് തെളിവെടുപ്പ് നടത്തുന്നത്​. കഴിഞ്ഞ ദിവസം വാണിജ്യ സമുച്ചയത്തിൽ നിന്ന് കണ്ടെത്തിയ അസ്ഥിക്കഷണങ്ങൾ കൊല്ലപ്പെട്ട മാത്യുവിന്‍റേതാണെന്ന് സ്ഥിരീകരിക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട മാത്യുവി​െൻറ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും അനീഷിനെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കുമെന്നാണ്​ പൊലീസ്​ പറ‍യുന്നത്.

തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് മാത്യുവിന്​ 44 വയസായിരുന്നു.​ അനീഷിന്‍റെ പിതാവി​​െൻറ വെളിപ്പെടുത്തലി​െൻറ അടിസ്​ഥാനത്തിൽ മാത്യവി​െൻറ മകൾ നൈസി നൽകിയ പരാതിയെ തുടർന്നാണ്​ അനീഷിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു​. നൈസിയും അനീഷി​െൻറ പിതാവും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത്​ വന്നിരുന്നു.

Tags:    
News Summary - thalayolaparambu mathew murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.