Posted On
date_range Updated On
date_range തലശ്ശേരി ഇരട്ടക്കൊല: രണ്ട് പ്രതികളെ ഹാജരാക്കാൻ വാറന്റ്
തലശ്ശേരി: ഇരട്ടക്കൊലപാതക കേസിലെ രണ്ട് പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ വാറന്റ്.
കേസിലെ ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ടിലെ തേരെക്കാട്ട് വീട്ടിൽ പി. അരുൺ കുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവരെ ഹാജരാക്കാനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
ലഹരിവിൽപന എതിർത്തതിന്റെ വിരോധത്താൽ നിട്ടൂരിലെ ത്രിവർണ ഹൗസിൽ ഖാലിദ് (52), സഹോദരീ ഭർത്താവ് പൂവനാഴി ഷമീർ (45) എന്നിവരാണ് 23ന് വൈകീട്ട് നാലോടെ കൊടുവള്ളി വീനസ് കവലയിലെ സഹകരണ ആശുപത്രിക്ക് മുന്നിൽ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.