തച്ചങ്കരിയെ കേരള ഫിനാഷ്യൽ കോർപ്പറേഷൻ എം.ഡി സ്ഥാനത്ത്​ നിന്ന്​ മാറ്റി

തിരുവനന്തപുരം: ടോമിൻ.ജെ.തച്ചങ്കരിയെ കേരള ഫിനാഷ്യൽ കോർപ്പറേഷൻ എം.ഡി സ്ഥാനത്ത്​ നിന്ന്​ മാറ്റി. മനുഷ്യാവകാശ കമ്മീഷനിലാണ്​ തച്ചങ്കരിക്ക്​ പുതിയ നിയമനം നൽകിയിരിക്കുന്നത്​. മനുഷ്യാവകാശ കമീഷനിലെ അന്വേഷണ വിഭാഗം മേധാവിയായാണ്​ തച്ചങ്കരിയെത്തുക.

വിജിലൻസ്​ ഡയറക്​ടറുടേതിന്​ സമാനമായ തസ്​തിക സൃഷ്​ടിച്ചാണ്​ തച്ചങ്കരിക്ക്​ നിയമനം നൽകിയിരിക്കുന്നത്​. ബി.അശോക്​ വീണ്ടും ഊർജ വകുപ്പ്​ സെക്രട്ടറിയാകും. ഷർമിള മേരി കായിക വകുപ്പ്​ സെക്രട്ടറിയായും ചുമതലയേൽക്കും. ഇതാദ്യമായാണ്​ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മനുഷ്യാവകാശ കമീഷനിലെത്തുന്നത്​.

നേരത്തെ ഡി.ജി.പിയായി തച്ചങ്കരിയെ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ്​ തച്ചങ്കരിയെ മനുഷ്യാവകാശ കമീഷനിൽ നിയമിക്കുന്നത്​.

Tags:    
News Summary - Thachankari has been removed from the post of MD of the Kerala Financial Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.