Posted On
date_range Updated On
date_range സുരേഷ് ഗോപിയുടെ ജയം: നീക്കുപോക്ക് ആരോപണവുമായി ദല്ലാൾ നന്ദകുമാർ
കൊച്ചി: തൃശൂരിൽ ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിനുവേണ്ടി നീക്കുപോക്ക് നടന്നെന്ന് ദല്ലാൾ നന്ദകുമാർ. 1275 പോളിങ് സ്റ്റേഷനുള്ള തൃശൂരിൽ 200 പോളിങ് സ്റ്റേഷനിൽ ബി.ജെ.പിയുടെ പ്രവർത്തനം സജീവമായിരുന്നില്ല.
ബി.ഡി.ജെ.എസ് പ്രവർത്തനം സുരേഷ് ഗോപിക്ക് അനുകൂലമല്ലായിരുന്നു. എന്നിട്ടും അദ്ദേഹം ജയിച്ചതിന് കാരണം തൃശൂരിലെ സഖാക്കളാണെന്ന് നന്ദകുമാർ പറഞ്ഞു.
തൃശൂരിലേത് മോദിയുടെ വിജയമെന്ന് പറയാനാകില്ല. നീക്കുപോക്ക് സംബന്ധിച്ച് രണ്ടുദിവസത്തിനകം രേഖകൾ സഹിതം പുറത്തുവിടുമെന്നും നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.