തിരുവനന്തപുരം: നിയന്ത്രിതമായ തോതില്‍ വസ്ത്രവ്യാപാരശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും റെഡിമെയ്ഡ് വസ്ത്രങ്ങൾ വാങ്ങാനെത്തുന്നവർ ട്രയല്‍ നടത്തരുെതന്ന് മുഖ്യമന്ത്രി. ഒരാൾ ധരിച്ച വസ്ത്രം മറ്റൊരാൾ ധരിക്കുന്നത് വൈറസ് പടരാൻ ഇടയാക്കും.
ഇക്കാര്യത്തിൽ കടയുടമകളും ശ്രദ്ധിക്കണം. ആൾക്കൂട്ടവും ഉണ്ടാകാതെ നോക്കണം. വ്യാഴാഴ്ചമുതൽ സന്നദ്ധപ്രവർത്തകരെ പൊലീസ് വളണ്ടിയർമാരായി ചുമതലപ്പെടുന്ന സംവിധാനം നിലവിൽവരും. ക്വാറൻറീൻ ലംഘനങ്ങൾ തടയുന്നതിനുള്ള മോേട്ടാർ സൈക്കിൾ ബ്രിഗേഡിനെ സഹായിക്കൽ, കണ്ടെയിൻമെൻറ് സോണുകളിലെ ക്ഷേമപ്രവർത്തനങ്ങൾ എന്നിവക്കാണ് ഇവരെ വിന്യസിക്കുക.
പരാതി പരിഹാര അദാലത്തുകൾ ഒാൺലൈനിൽ
എല്ലാ ജില്ലയിലെയും ഒാരോ താലൂക്കിൽ ഒാൺലൈൻ സംവിധാനത്തിലൂടെ പരാതി പരിഹാര അദാലത്തുകൾ നടക്കും. ലോക്ഡൗൺമൂലം അദാലത്തുകൾ തടസ്സപ്പെട്ടിരുന്നു. പരീക്ഷണാർഥം കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ നടത്തിയ ഒാൺലൈൻ അദാലത്ത് വിജയകരമായതിനെ തുടർന്നാണ് മറ്റ് ജില്ലകളിേലക്ക് വ്യാപിപ്പിക്കുന്നത്.
ജീവനക്കാരെ ബസിൽ മറ്റ് ജില്ലകളിലെത്തിക്കും
മറ്റ് ജില്ലകളിൽ അകപ്പെട്ട സർക്കാർ ജീവനക്കാർക്ക് ജോലി ചെയ്യുന്ന ജില്ലകളിലെത്തുന്നതിന് കലക്ടർമാർ ബസ് സൗകര്യം ഏർപ്പെടുത്തും. യാത്ര ചെയ്യാൻ കഴിയാത്തവർ അതാത് കലക്ടർമാർക്ക് റിപ്പോർട്ട് ചെയ്യണം. അവരെ നിലവിൽ കഴിയുന്ന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്തും. ഇതിനുള്ള ക്രമീകരണങ്ങളിൽ കലക്ടറേറ്റുകളിൽ നിന്നുണ്ടാകും.
വിരമിക്കൽ പാർട്ടി വേണ്ട, പരീക്ഷാഘോഷവും
മേയ് 31ന് സർക്കാർ ജീവനക്കാർ വിരമിക്കുന്ന ദിവസമാണെങ്കിലും കൂട്ടം കൂടുന്ന പരിപാടിയും പാർട്ടിയും പാടില്ല . യാത്രയയപ്പുകൾ വൈകാരികമാണെങ്കിലും ചടങ്ങുകൾ പരിമിതപ്പെടുത്തണം. പരീക്ഷ അവസാനിക്കുന്ന ദിവസത്തെ പതിവ് ആഘോഷങ്ങൾ ഇക്കുറി വേണ്ട. പരീക്ഷ കഴിഞ്ഞ് മാദണ്ഡങ്ങൾ പാലിച്ച് വീട്ടിലേക്ക് പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.