കോഴിക്കോട്: ജില്ലയിലെ ഒന്നിലധികം നിലകളില്ലാത്ത ചെറുകിട തുണിക്കടകൾ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറക്കാന്‍ അനുമതി നല്‍കി ജില്ല കലക്ടർ ഉത്തരവിട്ടു. പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു മണിവരെ മാത്രമാണ്. ടെക്സ്റ്റൈല്‍ സ്ഥാപനങ്ങള്‍ ഒഴികെ രണ്ടു നിലകളിലുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാൻ തടസ്സമുണ്ടാവില്ല.
എസ്.എം സ്ട്രീറ്റ് പാളയം, വലിയങ്ങാടി തുടങ്ങിയ പ്രധാന വിപണികളില്‍ അവശ്യവസ്തുക്കളുടെ വ്യാപാരകേന്ദ്രങ്ങളല്ലാതെ മറ്റു കച്ചവടസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. മൊത്ത തുണിക്കച്ചവടകേന്ദ്രങ്ങള്‍ ജില്ലയില്‍ എവിടെയും തുറന്നുപ്രവര്‍ത്തിക്കാം.
ജില്ലയില്‍ എല്ലാ വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ അഞ്ചു മണിവരെയായിരിക്കും. സിനിമ തിയറ്റര്‍, ഷോപ്പിങ് മാളുകള്‍, സ്വിമ്മിങ്പൂളുകള്‍, ജിംനേഷ്യം, ടര്‍ഫ് ഗ്രൗണ്ടുകള്‍, വ്യായാമകേന്ദ്രങ്ങള്‍, ജ്വല്ലറി ഷോപ്പുകള്‍, ബഹുനില കെട്ടിടങ്ങളുള്ള അവശ്യവസ്തുക്കളല്ലാത്തവയുടെ വ്യാപാരകേന്ദ്രങ്ങള്‍ മുതലായവ പ്രവര്‍ത്തിക്കുന്നതും മത്സരങ്ങള്‍, ടൂർണമെൻറുകള്‍ എന്നിവ നടത്തുന്നതും ഒാഡിറ്റോറിയങ്ങളില്‍ പരിപാടികള്‍ നടത്തുന്നതും നിരോധിച്ചതാെണന്ന് കലക്ടർ ഉത്തരവിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.