യൂനിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘർഷം; രമേശ് ചെന്നിത്തലക്ക് കത്തയച്ച് പിണറായി വിജയൻ
തിരുവനന്തപുരം: യൂനിവേഴ്സിറ്റി ഹോസ്റ്റലിൽ യൂത്ത് കോൺഗ്രസും പോലീസും ചേർന്ന് ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം അഴിച്ചുവിട്ടെന്നാരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കത്തയച്ചു. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട അദ്ദേഹം, ഹോസ്റ്റൽ പരിസരത്ത് യൂത്ത് കോൺഗ്രസ് സമരം ആരംഭിച്ചതിന് പിന്നിലുള്ള ദുരൂഹതയും പോലീസ് അനുമതിയെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു.
സംഘർഷം നോക്കിനിൽക്കുകയല്ലാതെ അക്രമികളെ തടയാൻ തയ്യാറാകാത്ത പോലീസിന്റെ നടപടി ഗുരുതരമായ കൃത്യവിലോപമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. പോലീസിന്റെ അതിക്രമത്തിനെതിരെ പ്രതിഷേധിച്ച കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയ പോലീസ് യൂത്ത് കോൺഗ്രസിനോട് മൃദുസമീപാനമാണ് പുലർത്തുന്നത്. പാർട്ടി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന സബ് ഇൻസ്പെക്ടറുടെ ഭീഷണി രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമാകുമെന്നും വ്യക്തമാക്കിയ അദ്ദേഹം, കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനവും വിട്ടുവീഴ്ചയില്ലാത്തതുമായ നിയമനടപടി സ്വീകരിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.