ടാ​ർ വി​ല​ ഇരട്ടിയായി വർധിച്ചു; ത​ദ്ദേ​ശ റോ​ഡ് പ്ര​വൃ​ത്തി​ക​ൾ പ്ര​തി​സ​ന്ധി​യി​ലെ​ന്ന് കരാറുകാർ

കോ​ഴി​ക്കോ​ട്: പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ടാ​റി​ന്റെ വി​ല കു​ത്ത​നെ ഉ​യ​രു​ക​യും ല​ഭ്യ​ത കു​റ​യു​ക​യും ചെ​യ്ത​തോ​ടെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കീ​ഴി​ലു​ള്ള റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് കരാറുകാർ. ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ൾ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ജി​ല്ല​യി​ലെന്ന്

ആ​ൾ കേ​ര​ള ഗ​വ​ൺ​മെ​ന്റ് കോ​ൺ​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. നേ​ര​ത്തെ 9,000 രൂ​പ​യ്ക്ക് ല​ഭി​ച്ചി​രു​ന്ന ഒ​രു ബാ​ര​ൽ ടാ​റി​ന് ഇ​പ്പോ​ൾ 17,000 രൂ​പ​യി​ല​ധി​കം ന​ൽ​ക​ണം. ഇ​തി​ന് പു​റ​മേ ക്വാ​റി -ക്ര​ഷ​ർ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ക​മ്പി​യു​ടെ​യും വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വ് ക​രാ​റു​കാ​രു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ നി​ല​വി​ലെ വി​പ​ണി വി​ല​യ്ക്ക​നു​സ​രി​ച്ച് ഡി.​എ​സ്.​ആ​ർ (ഡ​ൽ​ഹി ഷെ​ഡ്യൂ​ൾ ഓ​ഫ് റേ​റ്റ്സ്) കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തു​പോ​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള പ്ര​വൃ​ത്തി​ക​ളി​ലും ടാ​റി​ന്റെ വി​ല​വ്യ​തി​യാ​ന​ത്തി​നു​ള്ള ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ക, ക​മ്പി​യു​ൾ​പ്പെ​ടെ പ്ര​ധാ​ന നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല​വ​ർ​ധ​ന​വ് പ​രി​ഗ​ണി​ച്ച് ക​രാ​റു​കാ​ർ​ക്കു​ണ്ടാ​കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക്ക് പ​രി​ഹാ​രം കാ​ണു​ക, നി​ല​വി​ൽ ഏ​റ്റെ​ടു​ത്ത പ്ര​വൃ​ത്തി​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ൾ കേ​ര​ള ഗ​വ​ൺ​മെ​ന്റ് കോ​ൺ​ട്രാ​ക്ടേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്റ് കെ.​വി. സ​ന്തോ​ഷ് കു​മാ​റും സെ​ക്ര​ട്ട​റി വി.​പി. ബി​ജു​വും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Tar prices have increased- contractors say local road works are in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.