ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം നാളെ മുതൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: 43ാമ​ത് സം​സ്ഥാ​ന ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് വ്യാ​ഴാ​ഴ്ച കൊ​ടു​ങ്ങ​ല്ലൂ​രി​ൽ തി​ര​ശ്ശീ​ല ഉ​യ​രും. കൊ​ടു​ങ്ങ​ല്ലൂ​ർ ഗ​വ.​ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളിൽ നടക്കുന്ന ക​ലാ​മേ​ള​ ഏ​ഴിന് സമാപിക്കും. മേളയു​ടെ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി​വ​രു​ന്ന​താ​യി സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം അ​ഞ്ചി​ന് രാ​വി​ലെ 11 ന് നി​യ​മ​സ​ഭ സ്പീ​ക്ക​ർ അ​ഡ്വ. എ.​എ​ൻ. ഷം​സീ​ർ നി​ർ​വ​ഹി​ക്കും. സം​സ്ഥാ​ന​ത്തെ ഒ​മ്പ​ത് ഐ.​എ​ച്ച്.​ആ​ർ.​ഡി സ്കൂ​ളു​ക​ൾ ഉ​ൾ​പ്പെ​ടെ 46 ടെ​ക്നി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള 1440 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. എ​ട്ട് വേ​ദി​യി​ലാ​യി 48 ക​ലാ ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രം ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എം.​യു. ഷി​നി​ജ, വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ ഷീ​ല പ​ണി​ക്ക​ശ്ശേ​രി, പ്രി​ൻ​സി​പ്പ​ൽ ഷ​ബാ​ന, പി. ​ഷാ​ഫി, ച​ന്ദ്ര​ൻ ക​ള​രി​ക്ക​ൽ, ടി.​എ. ഷ​റ​ഫു​ദ്ദീ​ൻ, കെ.​എ​ൻ. രാ​മ​ൻ പ​ങ്കെ​ടു​ത്തു.

News Summary - Technical High School Art Festival from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.