Posted On
date_range Updated On
date_range സാങ്കേതിക തകരാർ; അബൂദബി വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി
നെടുമ്പാശ്ശേരി: സാങ്കേതിക തകരാറിനെത്തുടർന്ന് എയർ അറേബ്യയുടെ തിരുവനന്തപുരം-അബൂദബി വിമാനം കൊച്ചിയിൽ ഇറക്കി.
തിങ്കളാഴ്ച വൈകീട്ട് 4.45ന് എത്തിയ വിമാനം തകരാർ പരിഹരിച്ച് 5.53ന് അബൂദബിയിലേക്ക് പറന്നു. ഇലക്ട്രിക്കൽ തകരാറിനെത്തുടർന്നാണ് കൊച്ചിയിൽ ഇറക്കേണ്ടിവന്നത്.
ഇറക്കാൻ അനുമതി തേടിയതോടെ കൊച്ചിയിൽ സർവ സുരക്ഷാസന്നാഹങ്ങളും ഒരുക്കി. പിന്നീട് ഗോവയിൽ ഇറക്കാനും തയാറെടുപ്പ് നടത്തി. അത് പ്രായോഗികമാകാതെ വന്നപ്പോൾ വീണ്ടും കൊച്ചിയിൽ ഇറക്കാൻ അനുമതി തേടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.