സംസ്​ഥാനത്തെ അധ്യാപക പരിശീലന കേന്ദ്രങ്ങൾ 18ന്​ തുറക്കും

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ 2020 മാര്‍ച്ച് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാതിരുന്ന സംസ്ഥാനത്തെ പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, പ്രീ-പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങള്‍, സ്പെഷല്‍ ടീച്ചേഴ്സ് ട്രെയിനിങ്​ സെന്‍ററുകള്‍ എന്നിവ ഒക്​​ടോബർ 18 മുതൽ തുറന്നു പ്രവർത്തിക്കുമെന്ന്​ അധികൃതർ അറിയിച്ചു. ദുരന്തനിവാരണ വകുപ്പിന്‍റെ നിർദേശങ്ങൾക്ക്​ അനുസൃതമായും കോവിഡ് മാനദണ്ഡങ്ങള്‍, മാര്‍ഗനിർദേശങ്ങള്‍ എന്നിവ പ്രകാരവുമാണ്​ ഈ സ്​ഥാപനങ്ങൾ പ്രവർത്തിക്കുക.

Tags:    
News Summary - Teacher training centers in Kerala will open on Oct. 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.