രാജു, ആഷിഫ്, ഹാരിസ്
Posted On
date_range Updated On
date_range പൂക്കരത്തറ വാർഡിൽ ആശാനും ശിഷ്യരും നേർക്കുനേർ
എടപ്പാൾ: പഞ്ചായത്തിലെ പൂക്കരത്തറ 16ാം വാർഡിൽ അധ്യാപകനും ശിഷ്യരും തമ്മിലാണ് മത്സരം. പ്രധാനാധ്യാപകനായി വിരമിച്ച രാജു മാഷ് ഇടതുപക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയാണ്.
രാജു മാഷ് പഠിപ്പിച്ച രണ്ട് വിദ്യാർഥികളായ യു.ഡി.എഫിെൻറ സ്വാതന്ത്ര സ്ഥാനാർഥി 24 കാരൻ ആഷിഫ് പൂക്കരത്തറയും, എസ്.ഡി.പി.ഐ സ്ഥാനാർഥി 28കാരൻ ഹാരിസ് പയ്യനാടുമാണ് എതിർ സ്ഥാനാർഥികളായി മത്സര രംഗത്തുള്ളത്.
പൂക്കരത്തറ എ.എം.എൽ.പി സ്കൂളിലാണ് ഇരുവരെയും രാജു മാഷ് പഠിപ്പിച്ചത്. മൂവരും നാമനിർദേശ പത്രിക സമർപ്പിച്ച് ആദ്യ ഘട്ട പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇരുവരും തനിക്ക് പ്രിയപ്പെട്ട ശിഷ്യന്മാരാണെന്നാണ് രാജു മാഷ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.