Posted On
date_range Updated On
date_range അഴിമതി: ടി.സി. മാത്യുവിനെ പുറത്താക്കി കെ.സി.എ
കൊച്ചി: അഴിമതി ആരോപണത്തെ തുടര്ന്ന് മുന് പ്രസിഡൻറും ബി.സി.സി.ഐ വൈസ് പ്രസിഡൻറുമായിരുന്ന ടി.സി. മാത്യുവിനെ കേരള ക്രിക്കറ്റ് അസോസിയേഷെൻറ (കെ.സി.എ) പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കി.
അംഗത്വം റദ്ദാക്കണമെന്ന് ഓംബുഡ്സ്മാന് നേരത്തേ നിര്ദേശിച്ചിരുന്നു. വെള്ളിയാഴ്ച കൊച്ചിയില് ചേര്ന്ന കെ.സി.എ ജനറല് ബോഡി യോഗം ഇതിന് അംഗീകാരം നൽകി.
ജയേഷ് ജോര്ജ് പ്രസിഡൻറും അഡ്വ. ശ്രീജിത്ത് വി. നായര് സെക്രട്ടറിയുമായി ചുമതലയേറ്റശേഷമുള്ള ജനറല് ബോഡിയായിരുന്നു ഇത്. ടി.സി. മാത്യു പ്രസിഡൻറായിരിക്കെ തൊടുപുഴ മണക്കാട് ക്രിക്കറ്റ് സ്റ്റേഡിയം നിര്മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായി അസോസിയേഷന് നിയോഗിച്ച അന്വേഷണ കമീഷന് കണ്ടെത്തിയിരുന്നു.
ടി.സി. മാത്യുവും ഇടുക്കി ജില്ല ക്രിക്കറ്റ് അസോസിയേഷെൻറ മുന് സെക്രട്ടറിയും കെ.സി.എ മുന് പ്രസിഡൻറുമായ ബി. വിനോദും ഉള്പ്പെട്ട സംഘം സ്റ്റേഡിയം നിര്മാണവുമായി ബന്ധപ്പെട്ട് വന് ക്രമക്കേട് നടത്തിയെന്നാണ് റിപ്പോര്ട്ടിലെ പ്രധാന പരാമര്ശം.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.