കോഴിക്കോട് : പി.കെ റോസി എന്ന ചലച്ചിത്രത്തിന് നികുതി ഇളവ് അനുവദിച്ച് ഉത്തരവ്. ആദ്യകാല ചലച്ചിത്ര നടിയായ പി.കെ റോസി എന്ന ദലിത് യുവതിയുടെ ദനീയ ജീവിത കഥയെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചത്. ചലച്ചിത്രരംഗത്തെ പൂർവകാലത്തെ പറ്റിയുള്ള അറിവും ഒരു കാലഘട്ടത്തിന്റെ ചരിത്രവും ദൃശ്യവൽക്കരിക്കുന്ന ചിത്രത്തിന്റെ മേന്മകൾ മുൻനിർത്തിയാണ് പ്രവേശന ടിക്കറ്റിന് വിനോദ നികുതിയിളവ് അനുവദിച്ചത്.
അംബേദ്ക്കർ അവാർഡ്, ജേ.സി.ഡാനിയോൽ അവാർഡ്, ഫിലിം ക്രിട്ടിക് അവാർഡ്, ഋഷിമംഗലം കൃഷ്ണൻനായിർ പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിർമാതാവ് ഡി.ഗോപകുമാർ നിവേദനം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.