തിരുവല്ല ടി.കെ. റോഡിലെ മനക്കച്ചിറയിൽ കാറുകളിലും ടിപ്പർ ലോറിക്കും പിന്നിൽ ഇടിച്ച് തീപ്പിടിച്ച ടോറസ് ലോറി

കാറുകളിലും ടിപ്പറിലും ഇടിച്ച ടോറസ് ലോറി കത്തി നശിച്ചു

തിരുവല്ല: ടി.കെ. റോഡിലെ മനക്കച്ചിറയിൽ കാറുകളിലും ടിപ്പർ ലോറിക്കും പിന്നിൽ ഇടിച്ച ടോറസ് കത്തി നശിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നേകാലോടെ മനക്കച്ചിറ പെട്രോൾ പമ്പിന് സമീപമാണ് സംഭവം.


കോഴഞ്ചേരി ഭാഗത്തുനിന്നും മെറ്റൽ കയറ്റിവന്ന ഉത്തർപ്രദേശ് രജിസ്ട്രേഷനിൽ ഉള്ള ടോറസ് ലോറിയാണ് കത്തി നശിച്ചത്. രണ്ട് കാറുകൾക്ക് പിന്നിൽ ഇടിച്ച ശേഷം നിർത്തിയിട്ട ടിപ്പർ ലോറിക്ക് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. തുടർന്ന് ടോറസിന്റെ ക്യാബിനിൽ നിന്നും തീ ഉയർന്നു. ക്യാബിൻ പൂർണ്ണമായും കത്തി നശിച്ചു.

തിരുവല്ലയിൽ നിന്നും അഗ്നിരക്ഷാ സേനയെ എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെ തുടർന്ന് റോഡിൽ അരമണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു.


Tags:    
News Summary - Taurus lorry catches fire after crashing into cars and tipper

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.