കൊച്ചി: കാമുകിയുടെ ഭർത്താവിെൻറ മൊബൈൽ ഫോണിൽ അയാളറിയാതെ സ്ഥാപിച്ച ആപ്ലിക്കേഷൻ വഴി വ്യക്തിവിവരങ്ങൾ ചോർത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളം എളമക്കര സ്വദേശിയുടെ പരാതിയിൽ അമ്പലപ്പുഴ വണ്ടാനം പുതുവൽവീട്ടിൽ അജിത്താണ് (32)അറസ്റ്റിലായത്. തട്ടിപ്പിന് ഒത്താശ ചെയ്ത ഇയാളുടെ കാമുകിയെ ചോദ്യം ചെയ്തുവരുകയാണ്. ഇത്തരം തട്ടിപ്പ് സംസ്ഥാനത്ത് ആദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പൊലീസ് പറയുന്നു.
ട്രാക് വ്യൂ എന്ന മൊബൈൽ ആപ്ലിക്കേഷനാണ് സ്വകാര്യ ബാങ്ക് ജീവനക്കാരനായ അജിത്ത് തട്ടിപ്പിന് ഉപയോഗിച്ചത്. മറ്റൊരാളുടെ മൊബൈൽ ഫോണിലെ കാമറ അയാളറിയാതെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ഇൗ ആപ്ലിക്കേഷൻ. പരാതിക്കാരെൻറ ഭാര്യയുമായി അജിത്ത് അടുപ്പത്തിലായിരുന്നു. അഞ്ചുമാസം മുമ്പ് ഭർത്താവ് അറിയാതെ അദ്ദേഹത്തിെൻറ മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ സ്ഥാപിക്കാൻ അജിത്തിനെ സഹായിച്ചത് ഇവരാണ്. തുടർന്ന്, പരാതിക്കാരെൻറ ദൈനംദിന കൃത്യങ്ങളും യാത്രാവിവരങ്ങളും സംഭാഷണങ്ങളും സ്വകാര്യദൃശ്യങ്ങളുമടക്കം വിവരങ്ങൾ ആപ്ലിക്കേഷൻ വഴി ചോർത്തിയെടുത്തു. പിന്നീട് ഇൗ വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.
ഫോണിൽ വിളിച്ച് ഒാരോ സ്ഥലത്തും പോയതിനെക്കുറിച്ചും ഒാരോ ദിവസവും ചെയ്ത കാര്യങ്ങളെക്കുറിച്ചും അജിത്ത് അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംശയം തോന്നിയ പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. പരാതിക്കാരെൻറ മൊബൈൽ ഫോണിൽ സ്ഥാപിച്ച ആപ്ലിക്കേഷൻ വഴിതന്നെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ്, അജിത്തിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.െഎ സക്കീറിെൻറ നേതൃത്വത്തിൽ ഷാഡോ പൊലീസാണ് അന്വേഷണം നടത്തിയത്. വിശദമായ ചോദ്യം ചെയ്യലിനുശേഷം യുവതിയുടെ അറസ്റ്റും ഉണ്ടാകുമെന്നാണ് സൂചന. െഎ.ടി നിയമപ്രകാരമാണ് അജിത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.