Posted On
date_range Updated On
date_range താനൂർ സംഘർഷം: രണ്ടുപേർ അറസ്റ്റിൽ
നൂർ: താനൂർ തീരദേശത്തെ സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കോർമൻ കടപ്പുറം സ്വദേശിയും സി.പി.എം പ്രവർത്തകനുമായ സഫീർ, മുസ്ലിം ലീഗ് പ്രവർത്തകനായ ഫക്കീർ പള്ളി കോയസ്സെൻറ പുരക്കൽ ഹനീഫ എന്നിവരെയാണ് താനൂർ സി.ഐ സന്തോഷ് കുമാറിെൻറ നേതൃത്വത്തിൽ പിടികൂടിയത്. മാർച്ച് 12ന് നടന്ന സംഘർഷത്തിൽ ഷെഡും വലയും എൻജിനും തകർത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് സഫീറിനെ അറസ്റ്റ് ചെയ്തത്. വീട് ആക്രമിച്ച് പണം കവർന്ന പരാതിയിലാണ് ഫനീഫയെ പിടികൂടിയത്. ഇരുവരെയും പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.