താനൂർ അക്രമം: ആവർത്തിക്കാതിരിക്കാൻ കമീഷൻ നിർദേശങ്ങൾ 

കോഴിക്കോട്: അക്രമസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിവിധ നിർദേശങ്ങളും  കമീഷൻ സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സംഘർഷ മേഖലയായ കോർമൻ കടപ്പുറം, ചാപ്പപ്പടി, ആൽബസാർ തുടങ്ങിയ സ്ഥലങ്ങളിൽ  സമാധാനം നിലനിർത്താൻ റവന്യൂ ഉദ്യോഗസ്ഥൻ അധ്യക്ഷനും  പ്രദേശത്തെ സാമൂഹിക പ്രവർത്തകർ അംഗങ്ങളുമായ ജാഗ്രതാ സമിതികൾ രൂപവത്കരിക്കണം.  

താനൂർ, ഉൗട്ടുപുറം, അഴിമുഖം റോഡി​െൻറ ഇരുഭാഗത്തും പ്രത്യേക രാഷ്ട്രീയ പാർട്ടിയിൽപെട്ടവർ  മാത്രം കൂട്ടമായി താമസിക്കുന്നതുകൊണ്ട് എതിർ പാർട്ടിക്കാർ ആ  ഭാഗത്തുകൂടി യാത്ര ചെയ്യുേമ്പാൾ പോർവിളിയും സംഘർഷവും ഉണ്ടാകാറുണ്ട്. ഇതിന്  പരിഹാരമായി ഇൗ പ്രദേശത്തുള്ള കളരിപ്പടി-ബദർ പള്ളി, ടിപ്പുസുൽത്താൻ റോഡി​െൻറ  തുടർച്ചയായി കനോലി കനാലിന് കുറുകെ പാലം നിർമിച്ചാൽ സമാന്തര റോഡുണ്ടാകും. ഒരേ  പാർട്ടിക്കാർ കൂട്ടമായി താമസിക്കുന്ന സ്ഥലമൊഴിവാക്കി എതിർ പാർട്ടിയിൽപെട്ടവർക്ക് ഇതുവഴി  സഞ്ചരിക്കാനുമാവും.  സംഘർഷ സാധ്യത ഒഴിവാക്കുന്നതിന് ഇവിടെ പാലം നിർമിക്കാൻ സർക്കാർ  നടപടി സ്വീകരിക്കണം.

 മുസ്ലിം ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന ഇവിടെ വിദ്യാഭ്യാസ സ്ഥാപനമായി ഒരു എൽ.പി  സ്കൂൾ മാത്രമാണുള്ളത്. ഇൗ മേഖലയിൽ പ്യൂണായി പോലും  സർക്കാർ സർവിസിൽ ആരുമില്ല. ഭൂരിഭാഗം പേരും സാധാരണക്കാരും കടലിൽ പോയി ഉപജീവനം  നടത്തുന്നവരുമാണ്. അതിനാൽ ഇൗ പ്രദേശത്തെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതിക്ക്  യു.പി സ്കൂളും ഹൈസ്കൂളും അനുവദിക്കണമെന്ന് കമീഷൻ നിർദേശിക്കുന്നു.  ശുദ്ധജല ലഭ്യത വളരെ കുറവായതിനാൽ പ്രദേശവാസികൾ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്.  കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലെ എം.എസ്.ഡി.പി പദ്ധതി പ്രകാരം  സർക്കാർ ഇതിന് പരിഹാരമുണ്ടാക്കണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.

Tags:    
News Summary - tanur clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.