താ​നൂ​ർ ബോട്ടുദുരന്തം: മരിച്ച സിദ്ദീഖിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

താ​നൂ​ർ: താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​രി​ച്ച ഓ​ല​പീ​ടി​ക​യി​ലെ കാ​ട്ടി​ൽ പീ​ടി​യേ​ക്ക​ൽ സി​ദ്ദീ​ഖി​ന്റെ മോ​ഷ്ടി​ക്ക​പ്പെ​ട്ട ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദു​ര​ന്ത സ്ഥ​ല​ത്തു​നി​ന്ന് ബൈ​ക്ക് കാണാതായതായ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പ​ര​പ്പ​ന​ങ്ങാ​ടി സ​ദ്ദാം ബീ​ച്ചി​ലാ​ണ് കേ​ടു​പാ​ടു​ക​ളോ​ടെ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ബൈ​ക്ക് നാ​ളെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. അ​പ​ക​ട ദി​വ​സം തൂ​വ​ൽ തീ​ര​ത്തെ ജെ​ട്ടി​ക്ക് സ​മീ​പം ബൈ​ക്ക് നി​ർ​ത്തി​യി​ട്ടാ​ണ് മ​ക്ക​ളോ​ടൊ​പ്പം സി​ദ്ദീ​ഖ് ബോ​ട്ടി​ൽ...

താ​നൂ​ർ: താ​നൂ​ർ ബോ​ട്ട​പ​ക​ട​ത്തി​ൽ മ​രി​ച്ച ഓ​ല​പീ​ടി​ക​യി​ലെ കാ​ട്ടി​ൽ പീ​ടി​യേ​ക്ക​ൽ സി​ദ്ദീ​ഖി​ന്റെ മോ​ഷ്ടി​ക്ക​പ്പെ​ട്ട ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദു​ര​ന്ത സ്ഥ​ല​ത്തു​നി​ന്ന് ബൈ​ക്ക് കാണാതായതായ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ പ​ര​പ്പ​ന​ങ്ങാ​ടി സ​ദ്ദാം ബീ​ച്ചി​ലാ​ണ് കേ​ടു​പാ​ടു​ക​ളോ​ടെ ക​ണ്ടെ​ത്തി​യ​ത്.

പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച ബൈ​ക്ക് നാ​ളെ ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. അ​പ​ക​ട ദി​വ​സം തൂ​വ​ൽ തീ​ര​ത്തെ ജെ​ട്ടി​ക്ക് സ​മീ​പം ബൈ​ക്ക് നി​ർ​ത്തി​യി​ട്ടാ​ണ് മ​ക്ക​ളോ​ടൊ​പ്പം സി​ദ്ദീ​ഖ് ബോ​ട്ടി​ൽ ക​യ​റി​യ​ത്. ദു​ര​ന്തം ന​ട​ന്ന് ര​ണ്ടാം ദി​വ​സം വാ​ഹ​നം ഇ​വി​ടെ ക​ണ്ട​വ​രു​ണ്ടാ​യി​രു​ന്നു.

മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് മൂ​ന്നാം ദി​വ​സം ബൈ​ക്ക് എ​ടു​ക്കാ​ൻ ബ​ന്ധു​ക്ക​ൾ തീ​ര​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം പോ​യ​താ​യി അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ഭാ​ര്യ മു​നീ​റ ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - Tanur boat accident: Dead Siddique's bike found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.