ബോർഡിനോട്​ ആ​േലാചിക്കാതെ തന്ത്രി നടയടച്ചത്​ തെറ്റ്​ -ദേവസ്വം കമീഷണർ

സന്നിധാനം: ശബരിമലയിൽ യുവതീ പ്രവേശനമുണ്ടായതി​​​​െൻറ പേരിൽ തന്ത്രി നടയടച്ചത്​ തെറ്റാണെന്ന്​ ദേവസ്വം കമീഷണർ എ ം. വാസു. ആചാരലംഘനം ഉണ്ടെന്ന്​ വാദത്തിന്​ സമ്മതിച്ചാൽ തന്നെ ക്ഷേത്ര ഉടമകളായ ദേവസ്വം ബോർഡുമായി ചർച്ച ചെയ്​ത്​ രേഖാമൂലമുള്ള ഉത്തരവ്​ പ്രകാരമാണ്​ അങ്ങനെ ​െചയ്യേണ്ടതെന്നും വാസു പറഞ്ഞു.

ദേവസ്വം ബോർഡിനോട്​ ആലോചിക്കാതെ നടയടച്ച നടപടിയിൽ തന്ത്രിയോട്​ വിശദീകരണം ആവശ്യപ്പെടും. എന്നാൽ, തന്ത്രി ദേവസ്വം ബോർഡി​​​​െൻറ ജീവനക്കാരനല്ലെന്നും അദ്ദേഹം പറഞ്ഞു.

യുവതികൾ വരണമെന്ന്​ ദേവസ്വം ​േബാർഡ്​ ആവശ്യപ്പെട്ടിട്ടില്ല. ഇനി ആവശ്യ​െപ്പടുകയുമില്ല. സന്നിധാനത്ത്​ എത്തുന്ന ഭക്​തർക്ക്​ വേണ്ട സഹായങ്ങൾ ചെയ്​തു ​െകാടുക്കുകയാണ് ദേവസ്വം ബോർഡി​​​​െൻറ ജോലി. അവിടെ വരുന്ന സ്​ത്രീകളുടെ പ്രായം നേരത്തെ ദേവസ്വം ബോർഡ്​ ജീവനക്കാരെ വച്ച്​ പരിശോധിച്ചിരുന്നു. ഇപ്പോൾ പരിശോധിക്കാറില്ല. പൊലീസ്​ അങ്ങനെ ​െചയ്യുന്നുണ്ടെങ്കിൽ അതി​​​​െൻറ ഉത്തരവാദിത്തം ഏൽക്കേണ്ട കാര്യം ബോർഡിനി​െല്ലന്നും വാസു വ്യക്​തമാക്കി.

Tags:    
News Summary - Tantry's Act is Wrong - Dewaswam Commissioner - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.