1. ????????????? ????? ?????? ??????? 2. ?????? ????????

പെട്രോൾ ടാങ്കറും കാറും കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു;നാലുപേർക്ക്​ ഗുരുതരം

കൂത്തുപറമ്പ്: തൊക്കിലങ്ങാടിയിൽ പെട്രോൾ ടാങ്കറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലു പേർക ്ക് പരുക്ക്. പേരാവൂർ പെരുമ്പുന്ന മടപ്പുരച്ചാലിലെ ആമക്കാട് തങ്കച്ചനാണ്​ (54) മരിച്ചത്.

കാർ യാത്രക്കാരായ തെറ ്റുവഴിയിലെ ജോബി ജോസഫ്, ജോർജ്​ ​െസബാസ്​റ്റ്യൻ, തുണ്ടിയിലെ ജോണി, സജിമാവടി എന്നിവരെ ആശുപത്രികളിൽ ചികിത്സയിലാണുള ്ളത്. സാരമായി പരുക്കേറ്റ ജോർജ്ജ് സബാസ്റ്റ്യൻ, സജി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കയാണ്.

ഇന്നലെ രാവിലെ 7.15ഓടെ തൊക്കിലങ്ങാടി എസ്.ബി.ഐക്കു മുന്നിൽ മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പെട്രോൾ ടാങ്കറും നിടുംപൊയിൽനിന്ന്​ തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നകാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ശക്തമായ ഇടിയിൽ ഏറെനേരം കാറിനകത്ത് കുടുങ്ങിപ്പോയ യാത്രക്കാരെ കൂത്തുപറമ്പ് ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

കൂത്തുപറമ്പ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയ മൃതദേഹം വൈകിട്ടോടെ നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു. ഭാര്യ -മേഴ്സി മക്കൾ - അഭിൻ, അഭിത. 'സഹോദരങ്ങൾ - മോളി, ജോഷി, സന്തോഷ്, മേഴ്സി അപകടത്തിനിടയാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.


Tags:    
News Summary - Tanker Lorry hit Car in Koothuparamba -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.