ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് ആറുവയസ്സുകാരൻ ഉൾപ്പെടെ രണ്ട​ുപേർ മരിച്ചു

പേരാമംഗലം: സംസ്ഥാന പാതയിലെ മുണ്ടൂർ പുറ്റേക്കരയിൽ ഓട്ടോയിൽ ടാങ്കർ ലോറിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ച ആറ് വയസ്സു കാരൻ ഉൾപ്പെടെ രണ്ടുപേർ മരിച്ചു. ടാങ്കർലോറി ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്. നാലുപേരുടെ നില അതിഗുരുതരം.

മലപ്പുറം തിരൂർ ഒഴൂർ പൈയാട്ടിൽ രാമചന്ദ്ര​​െൻറ (മണി)​ ഭാര്യ രുഗ്മിണി (47), രാമചന്ദ്ര​​െൻറ സഹോദരൻ രവീന്ദ്ര​​െൻറ മകൻ അലൻ കൃഷ്ണ (ആറ്​) എന്നിവരാണ് മരിച്ചത്. അപകടത്തിൽ രാമചന്ദ്രൻ (മണി), മകൻ രജീഷ് (27), രാമചന്ദ്ര​​െൻറ സഹോദരൻ രവീന്ദ്ര​​െൻറ മക്കളായ നിയ (14), നിവ്യ (12), ലോറി ഡ്രൈവർ തമിഴ്നാട് നാഗർകോവിൽ സ്വദേശി രമേഷ് (45) എന്നിവർക്കാണ് പരിക്കേറ്റത്​. ഇതിൽ ഓട്ടോയിലുണ്ടായിരുന്ന നാലുപേരുടെ നില അതിഗുരുതരമാണ്.

കുന്നംകുളം-തൃശൂർ റോഡിലെ പുറ്റേക്കരയിൽ ശനിയാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് തൃശൂർ പൂര എക്സിബിഷനും സാമ്പിൾ വെടിക്കെട്ടും കാണാൻ പോകുകയായിരുന്നു ഓട്ടോയിലുണ്ടായ സംഘം. എതിരെ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ടാങ്കർ ലോറി റോഡരികിലെ കാനയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. സംഭവമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്നാണ് ഓട്ടോയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവരെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു.

സംഭവത്തെതുടർന്ന് സംസ്ഥാന പാതയിൽ കുറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്​റ്റ്​​േമാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പേരാമംഗലം പൊലീസ് നടപടികൾ സ്വീകരിച്ചു. രുഗ്മിണിയുടെ മറ്റൊരു മകൻ: മഹേഷ്. മരിച്ച അലൻ കൃഷ്ണയുടെ മാതാവ്: ധന്യ. സഹോദരി: നിത്യ.

Tags:    
News Summary - Tanker Lorry and Auto Rickshaw Accident - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.