അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി

ചെന്നൈ: അരിക്കൊമ്പൻ ജനവാസ മേഖലയിൽ എത്തിയാൻ മയക്കുവെടിവച്ച് പിടികൂടുമെന്ന് തമിഴ്‌നാട് വനം മന്ത്രി ഡോ മതിവേന്തൻ. കമ്പത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ആന വിരണ്ടോടിയത് വാഴത്തോപ്പിൽ തീയിട്ടത് കൊണ്ടാണ്. അരിക്കൊമ്പനെ പിടിക്കാൻ പല സംഘത്തെയും നിയോഗിച്ചു.

150 ഉദ്യോഗസ്ഥരെയാണ് അരിക്കൊമ്പനെ പിടിക്കാനായി നിയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കൂത്തനാച്ചി വന മേഖലയിലാണ് ആനയുള്ളത്. അരിക്കൊമ്പന്റെ സഞ്ചാര പഥം നിരീഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ആനയുടെ സഞ്ചാരപഥം മുഴുവൻ സമയവും നിരീക്ഷിക്കുന്നുണ്ട്.

ജനവാസ മേഖലയിൽ എത്തുമ്പോൾ ശബ്ദം കേട്ടും മറ്റുമാണ് ആന വിരളുന്നത്. അരിക്കൊമ്പൻ ദൗത്യത്തിനായി അഞ്ച് പേർ അടങ്ങുന്ന ഡാർടിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Tamil Nadu Forest Minister says that they will be caught by drug shooting to reach the arikkomban population area

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.