താലൂക്കുതല അദാലത്ത്: 28 വിഷയങ്ങളില്‍ പരാതികള്‍ നല്‍കാം

തിരുവനന്തപുരം: മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക്തലത്തില്‍ മെയ് രണ്ട് മുതല്‍ 11 വരെ നടക്കുന്ന അദാലത്തില്‍ 28 വിഷയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.

1. ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കൈയേറ്റം), 2. സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം നിരസിക്കല്‍  3. തണ്ണീര്‍ത്തട സംരക്ഷണം4. ക്ഷേമ പദ്ധതികള്‍ (വീട്, വസ്തു- ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ) 5. പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം 6. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കുടിശ്ശിക ലഭിക്കുക, പെന്‍ഷന്‍ അനുവദിക്കുക

7. പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം 8. തെരുവ് നായ സംരക്ഷണം/ശല്യം 9. അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത് 10. തെരുവുവിളക്കുകള്‍ 11. അതിര്‍ത്തി തര്‍ക്കങ്ങളും, വഴിതടസ്സപ്പെടുത്തലും 12. വയോജന സംരക്ഷണം 13. കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി) 14. പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും 15. റേഷന്‍ കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍)ചികിത്സാ ആവശ്യങ്ങള്‍ക്ക് 16. വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം

17. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍ 18. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം 19. കൃഷിനാശത്തിനുള്ള സഹായങ്ങള്‍ 20. കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ് 21. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ 22. മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ  23. ആശുപത്രികളിലെ മരുന്ന് ക്ഷാമം

24. ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം,പെന്‍ഷന്‍ 25. വിവിധ ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ 26. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍ 27. പട്ടികജാതി/വർഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ 28. വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി

ഏപ്രില്‍ ഒന്നു മുതല്‍ 15 വരെ പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. താലൂക്ക് ഓഫീസുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ വഴി നേരിട്ടും ഓണ്‍ലൈനായും പരാതി സമര്‍പ്പിക്കാം.

Tags:    
News Summary - Taluk Taluk Adalat: Grievances can be filed on 28 issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.