ഐക്യസന്ദേശം; ആലഞ്ചേരിയെ സുന്നി നേതാക്കൾ സന്ദർശിച്ചു

കൊച്ചി: കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വൈരം സൃഷ്​ടിക്കാൻ ലക്ഷ്യമിട്ട്​ നടക്കുന്ന കുപ്രചാരണങ്ങൾക്കെതിരെ ഐക്യസന്ദേശം കൈമാറി മുസ്​ലിം, ക്രൈസ്തവ നേതാക്കൾ കൂടിക്കാഴ്ച നടത്തി.

എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്​ദുൽ ഹക്കീം അസ്ഹരി, വൈസ് പ്രസിഡൻറ് ഡോ. പി.എ. മുഹമ്മദുകുഞ്ഞി സഖാഫി, സെക്രട്ടറി ജബ്ബാർ സഖാഫി, ഐ.പി.എഫ് പ്രതിനിധി അഡ്വ. സി.എ. മജീദ് എന്നിവരാണ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ സന്ദർശിച്ച് ചർച്ച നടത്തിയത്.

ഇരുസമുദായവുമായും ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. മുൻകാലങ്ങളിൽ നിലനിന്ന സമുദായ സൗഹൃദത്തിന്​ പരിക്കേൽപിക്കുന്ന പ്രചാരവേലകൾക്കെതിരെ ഇരു സമുദായത്തിലെയും വിശ്വാസികൾ ജാഗ്രത പാലിക്കേണ്ടതി​െൻറ അനിവാര്യത നേതാക്കൾ പങ്കുവെച്ചു.

Tags:    
News Summary - sys leaders meet George Alencherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.