സഭ ഭൂമിയിടപാട്: കേസെടുക്കാത്തത് സർക്കാർ നിലപാടിന്‍റെ പ്രശ്നമെന്ന് ഹൈകോടതി 

കൊച്ചി: സീറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ കേസെടുക്കാത്ത നടപടിയിൽ പൊലീസിന് വീണ്ടും ഹൈകോടതിയുടെ രൂക്ഷവിമർശനം. ഭൂമിയിടപാടിൽ എഫ്.ഐ.ആർ വൈകിയത് എന്തു കൊണ്ടെന്ന് ജസ്റ്റിസ് കെമാൽപാഷ ചോദിച്ചു. വിധി പകർപ്പ് കിട്ടിയാൽ പിറ്റേന്ന് തന്നെ കേസ് എടുക്കാമായിരുന്നുവെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. 

അവധി ദിവസങ്ങൾ ആയതിനാൽ ആണ് കേസെടുക്കാൻ വൈകിയതെന്ന് സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സുമൻ ചക്രവർത്തി വിശദീകരിച്ചു. അവധി ദിവസങ്ങളിൽ കേസ് രജിസ്റ്റർ ചെയ്താൽ എന്താണ് കുഴപ്പം. സർക്കാർ നിലപാടിന്‍റെ പ്രശ്നമാണിതെന്നും കോടതി വിമർശിച്ചു. 

കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടും മാർ ആലഞ്ചേരിക്കെതിരെ കേസെടുക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച രണ്ടു ഹരജികൾ പരിഗണിക്കുകയായിരുന്നു ഹൈകോടതി. കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പടെയുള്ളവർക്ക് എതിരെ സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ കോടതിയലക്ഷ്യ ഹരജി സിംഗിൾ ബഞ്ച് തീർപ്പാക്കി. 

Tags:    
News Summary - Syro-Malabar Sabha Land deal: High court criticise Police -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.