Posted On
date_range Updated On
date_range സ്വപ്‍നയെയും റമീസിനെയും ആശുപത്രിയിൽ നിന്നും ഡിസ്‍ചാര്‍ജ് ചെയ്‍തു
കൊച്ചി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്വപ്‍ന സുരേഷിനെയും റമീസിനെയും ഡിസ്‍ചാര്‍ജ് ചെയ്‍തു. ഇരുവരെയും വിയൂര്‍ സെൻട്രൽ ജയിലില്‍ തിരികെയെത്തിച്ചു. രണ്ടുപേര്‍ക്കും ഗുരുതര ആരോഗ്യപ്രശ്‍നങ്ങളില്ലെന്ന മെഡിക്കല്‍ ബോര്‍ഡിന്‍റെ അറിയിപ്പ് പ്രകാരമാണ് ഇരുവരേയും ഡിസ്ചാർജ് ചെയ്തത്. വയറുവേദനയെ തുടര്‍ന്നാണ് റമീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന മൂലമാണ് സ്വപ്ന ചികിൽസ തേടിയത്.
സ്വപ്‍നയുടെ ഭര്‍ത്താവും മക്കളും കാണാൻ വന്നിരുന്നെങ്കിലും കാണാന്‍ അനുവദിച്ചില്ല. അതേസമയം സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികൾ നശിപ്പിച്ച ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തതായി എൻ.ഐ.എ അറിയിച്ചു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളടക്കം 2000 ജിബി തെളിവുകളാണ് വീണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.