Posted On
date_range Updated On
date_range സംശയം: ഗർഭിണിയായ ഭാര്യയെ ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം
തിരുവനന്തപുരം: ഗർഭിണിയായ ഭാര്യയെ ചവിട്ടിയും മർദിച്ചും കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും. കോട്ടൂർ സ്വദേശി സിന്ധുവിനെ (20) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് സുശാന്തിനെ (39) തിരുവനന്തപുരം അഡീഷനൽ ജില്ല ജഡ്‌ജി ജയവന്ത് ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിനു പുറമെ 50,000 രൂപ പിഴയുമുണ്ട്.
2006 ഡിസംബർ 21 നാണ് സംഭവം. സിന്ധു ഗർഭിണിയായത് പരപുരുഷ ബന്ധം കാരണമെന്ന സംശയത്തിലായിരുന്നു ഭർത്താവിെൻറ കടുംകൈ. കുടുംബിനിയായ സ്‌ത്രീയെ സംരക്ഷിക്കേണ്ട ചുമതലയുള്ള ഭർത്താവ് ചെയ്‌ത പ്രവൃത്തി കുറച്ചുകാണാൻ കഴിയില്ലെന്നും ഈ വിധി സമൂഹത്തിന് ഒരു പാഠമാകണമെന്നും വിധിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.