തിരുവനന്തപുരം: പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിെൻറ തിരിച്ചറിയൽ കാർഡ് വിതരണത്തെ ചൊല്ലി പൊലീസുകാർ തമ്മിലടി ച്ച സംഭവത്തിൽ വനിതകളടക്കം എട്ടുപേർക്ക് സസ്പെൻഷൻ. കോൺഗ്രസ് അനുകൂല സംഘടന നേതാക്കളും യു.ഡി.എഫ് സ്ഥാനാർഥികളുമായ കേരള പൊലീസ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി ജി.ആർ. അജിത്ത് (ട്രാഫിക്), ആർ.ജി. ഹരിലാൽ (വഞ്ചിയൂർ സ്റ്റേഷൻ), ശോഭൻ പ്രസ ാദ് (കൺട്രോൾ റൂം), എം.എസ്. മിനിമോൾ (വനിത പൊലീസ് സ്റ്റേഷൻ), ഷീജ ദാസ് (നേമം സ്റ്റേഷൻ), രഞ്ജിത്, സനൽകുമാർ, അനിൽകുമാർ (എ.ആ ർ ക്യാമ്പ്) എസ്. വിധുകുമാർ (അരുവിക്കര സ്റ്റേഷൻ) ആർ. ഷേർളി ( കാഞ്ഞിരംകുളം സ്റ്റേഷൻ) എന്നിവരെയാണ് സിറ്റി പൊലീസ് കമീഷണർ സഞ്ജയ്കുമാർ ഗുരുദിനും ജില്ല റൂറൽ പൊലീസ് മേധാവി ബി. ആശോകനും സസ്പെൻഡ് ചെയ്തത്. ഇതിൽ അജിത്തും രഞ്ജിത്തും വിവിധ കേസുകളിൽ സസ്പെൻഷനിലാണ്. സ്െപഷൽ ബ്രാഞ്ച് അസി. കമീഷണർ നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
പൊലീസിനു ചേരാത്ത വിധത്തിലുള്ള പ്രവൃത്തിയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായതെന്നും കുറ്റക്കാർക്കെതിരെ അന്വേഷണത്തിനും നിർദേശം നൽകിയിട്ടുണ്ടെന്നും കമീഷണർ സഞ്ജയ്കുമാർ ഗുരുദിൻ അറിയിച്ചു. അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് കേസെടുത്ത ഇടതുപക്ഷ പാനലിലെ അംഗങ്ങൾക്കെതിരെ അച്ചടക്കനടപടി ഉണ്ടാകാത്തത് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുണ്ട്. ജി.ആർ. അജിത്തിനൊപ്പമുണ്ടായിരുന്ന പ്രവീണിനെ ഹെൽമറ്റ് ഉപയോഗിച്ച് മർദിച്ചെന്ന പരാതിയിൽ എസ്.എ.പി ക്യാമ്പിലെ ഓഫിസേഴ്സ് അസോസിയേഷൻ സെക്രട്ടറി കെ.എസ്. ആനന്ദ്, മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥൻ സജീർ, പൊലീസ് അസോസിയേഷൻ മുൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പ്രവീൺരാജ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ഇവർക്കെതിരെ നടപടിയുണ്ടായിട്ടില്ല. ഇതോടെ അച്ചടക്കനടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം സേനയിൽ ശക്തമാണ്.
ശനിയാഴ്ചയാണ് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിലെ വോട്ട് ചെയ്യാനുള്ള തിരിച്ചറിൽ കാർഡ് വിതരണത്തെച്ചൊല്ലി പൊലീസുകാർ തമ്മിലടിച്ചത്. 27ന് നടക്കുന്ന വോട്ടെടുപ്പിൽ 6878 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. 5,900ഓളം പേർ പുതിയ തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചിരുന്നു. ഇതിൽ രണ്ടായിരത്തിൽ താഴെ പേർക്കുമാത്രമാണ് കാർഡ് കിട്ടിയത്. യു.ഡി.എഫ് അനുകൂല വിഭാഗത്തിലുള്ള പൊലീസുകാർക്ക് കാർഡുകൾ തടഞ്ഞുവെക്കുന്നെന്ന് ആരോപിച്ച് ജി.ആർ. അജിത്തിെൻറ നേതൃത്വത്തിലുള്ള സംഘം എ.ആർ ക്യാമ്പിലെത്തിയതാണ് വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. സംഭവത്തിൽ 16 പേർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.
സഹകരണ സംഘം തെരഞ്ഞെടുപ്പ്: സംഘർഷസാധ്യതയെന്ന് ഇൻറലിജൻസ് റിപ്പോർട്ട്
തിരുവനന്തപുരം: ഈ മാസം 27ന് നടക്കുന്ന ജില്ല പൊലീസ് സഹകരണസംഘം തെരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിക്കുമെന്ന് ഇൻറലിജൻസ് മുന്നറിയിപ്പ്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഇൻറലിജൻസ് മേധാവി ടി.കെ. വിനോദ്കുമാർ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്-എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് പുറമെ ഇരുചേരിയിലുമായി അമ്പതിൽപരം പൊലീസുകാരും മെഡിക്കൽ ലീവിൽ പ്രവേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളിലടക്കം ഇവരുടെ സാന്നിധ്യവും പങ്കുമുണ്ട്. വോട്ടെടുപ്പ് ദിവസം പോളിങ് കേന്ദ്രത്തിലടക്കം ശക്തമായ സുരക്ഷവേണമെന്നും റിപ്പോർട്ടിലുണ്ട്.
നേരത്തേ തെരഞ്ഞെടുപ്പ് കൈയാങ്കളിയിൽ കലാശിക്കുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് കമീഷണർ സഞ്ജയ്കുമാർ ഗുരുഡിൻ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടത് ഹൈകോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. കീഴുദ്യോഗസ്ഥർക്കുമേൽ കമീഷണർക്ക് നിയന്ത്രണമില്ലെങ്കിൽ പിന്നെന്തിന് ആ സ്ഥാനത്ത് തുടരുന്നുവെന്നാണ് ഹൈകോടതി ചോദിച്ചത്. തുടർന്ന് ഡി.ജി.പിയെ കോടതി കക്ഷി ചേർത്തു. എന്നാൽ, തെരഞ്ഞെടുപ്പ് 27നുതന്നെ നടത്താമെന്ന നിലപാടാണ് ഡി.ജി.പി ലോക്നാഥ് െബഹ്റ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അനുകൂല വിഭാഗം ഇന്ന് ഹൈകോടതിയെ സമീപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.